അധ്യാപക ജോലി തേടുന്നവർക്കിതാ അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ ഒഴിവുകൾ


Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ അറിയാം.

കീഴൂർ ഗവ. യു.പി. സ്കൂളിൽ അധ്യാപകർക്കായി അഭിമുഖം നടത്തുന്നു.എൽ.പി. എസ്.ടി., യു.പി. എസ്.ടി. എന്നിവയിലെ ഓരോ ഒഴിവിലേക്ക് 29 ന് 10 മണിക്കും ജെ.എൽ.ടി. ഹിന്ദി (ഫുൾടൈം) ഒരു ഒഴിവിലേക്ക് 12 മണിക്കുമാണ് അഭിമുഖം.

Advertisement

കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺവൊക്കേഷണൽ ടീച്ചർ (ബയോളജി-ജൂനിയർ) ഒഴിവുണ്ട്. അഭിമുഖം 30 ന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ: 0495-2301012.

Advertisement

കല്ലായി ഗവ. ഗണപത് എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29 ന് രാവിലെ 10.30 ന്. ഫോൺ: 0495-2326292.

Advertisement

ഒളവണ്ണ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി., അറബിക് ലാംഗ്വേജ് എന്നീ ഒഴിവുകളുണ്ട്. 30 ന് രാവിലെ 10 മുതൽ ഓഫീസിൽ എൽ.പി.എസ്.ടി.യും ഉച്ചയ്ക്ക് രണ്ടുമുതൽ അറബിക് ലാംഗ്വേജിനും അഭിമുഖം നടക്കും.

ഈസ്റ്റ്ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, ഇംഗ്ളീഷ് വിഷയത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 29 ന് 10.30 ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9496440369.

വെണ്ണക്കോട്  ചാത്തവെണ്ണക്കോട് ജി.എം.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി., അറബിക് തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. തിങ്കളാഴ്ച രണ്ടിന് സ്കൂളിൽ ഹാജരാകണം.