ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു; ഉള്ള്യേരി എ.യു.പി സ്‌കൂള്‍ അധ്യാപകന് ദാരുണാന്ത്യം


Advertisement

ഉള്ള്യേരി: ബൈക്കില്‍ സഞ്ചരിക്കവെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് ബൈക്ക് യാത്രികനായ അധ്യാപകന്‍ മരിച്ചു. ഉള്ള്യേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് മരിച്ചത്.

Advertisement

ഇന്ന് രാവിലെ നന്മണ്ടിയിലായിരുന്നു അപകടം നടന്നത്. മടവൂര്‍ സ്വദേശിയായ മുഹമ്മദ് ഷെരീഫ് ബൈക്കില്‍ സ്‌കൂളിലേക്ക് വരികയായിരുന്നു. മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് തലയിലെ ഹെല്‍മറ്റടക്കം തകരുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

Advertisement

ഉടനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Advertisement