Tag: Train accident
കൊയിലാണ്ടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: ട്രെയിൻ തട്ടി കൊയിലാണ്ടി സ്വദേശി മരിച്ചു. പന്തലായനി ഹൗസിൽ വിനയരാജ് ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മജീഷ്യനായ കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ബവിത (ജി.വി.എച്ച്.എസ് കൊയിലാണ്ടിയിലെ ജീവനക്കാരി). മക്കൾ: പവൻരാജ്, അന്നപൂർണ്ണേശ്വരി (വിദ്യാർത്ഥിനി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഹോദരങ്ങൾ: മിനി, വിനീത. മൃതദേഹം
വടകരയില്‍ കോളജ് അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു
വടകര: വടകരയില്‍ കോളേജ് അധ്യാപകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ വിനീഷാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. വടകരയിലെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ് ഒരു വര്‍ഷത്തോളമായി രണ്ടുവയസുകാരി മകള്‍ സൈറാത്തിനൊപ്പം പരിയാരം ഹസന്‍ മുക്കില്‍ വാടക വീട്ടില്‍
വെസ്റ്റ്ഹില്ലിൽ ഓടുന്ന ട്രെയിനില്‍ നിന്നും വീണ് വടകര സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ ഓടുന്ന ട്രെയിനില്‍ നിന്നും വീണ് രണ്ട് പേര്‍ക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40) അഖില്‍ (17) എന്നിവരാണ് വീണത്. മംഗലാപുപുരം-തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും. വാതിലിനരികില്‍ അശ്രദ്ധമായി നിന്നപ്പോള്‍ വീണതാകാം എന്നാണ് സംശയം. രണ്ടുപേരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു
എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. കോഴിക്കോട് കല്ലായില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്‌സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എലത്തൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു
എലത്തൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക്
ആനക്കുളത്ത് യുവാവ് ട്രെയിനില്‍ നിന്ന് വീണത് സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷം; ഒരാളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലീസ്, വീഡിയോ ദൃശ്യം ലഭിച്ചു
കൊയിലാണ്ടി: ആനക്കുളത്ത് ഞായറാഴ്ച രാത്രി യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷമാണ് യുവാവ് പുറത്തേക്ക് വീണത് എന്നാണ് സംശയിക്കുന്നത്. യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദേശിയെ കോഴിക്കോട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പതിനൊരയോടെയാണ് അപകടമുണ്ടായത്. മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന്
ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കൊയിലാണ്ടി: മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ട്രെയിന്‍ യാത്രയ്ക്കിടെ വാതില്‍പ്പടിയിലിരുന്ന് ഉറങ്ങി; താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
താനൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. യാത്രയ്ക്കിടെ കുഞ്ഞിമോന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്നിരുന്നു എന്നാണ് വിവരം. വാതില്‍പ്പടിയിലിരിക്കവെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
എതിർവശത്തെ ട്രാക്കിലും ട്രെയിൻ വന്നതിനാൽ പിറകിലുള്ളത് അറിഞ്ഞില്ല; കൊല്ലം കുന്നിയോറ മല സ്വദേശി ട്രെയിൻ തട്ടി മരിച്ചത് വീട്ടിലേക്ക് മടങ്ങവെ
കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നു മറ്റു രണ്ടുപേർക്കൊപ്പമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങിയത്. റെയിൽവേ ട്രാക്കിലൂടെ നടന്നിരുന്ന ഇവർ പിന്നിലൂടെ ട്രെയിൻ വന്നത് അറിഞ്ഞിരുന്നില്ല. ട്രെയിനിന്റെ സാമിപ്യം മനസിലാക്കിയ