Tag: Moodadi Grama Panchayath

Total 43 Posts

‘മനുഷ്യജീവന് അപകടമാവുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കരുത്’; നന്തിയിലെ ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം

നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. നന്തിയിലെ കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. നിർദ്ദിഷ്ട പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനെതിരെ പ്രതിഷേധിക്കാനായി നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചു.   നിലവിൽ ദേശീയപാതാ വികസനവുമായി

തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി

ഓണത്തിന് സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ കൊണ്ട് കളമൊരുക്കാൻ മൂടാടിക്കാർ; പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂവിളി’പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്. പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ദേവസ്വത്തിൻ്റെ കൈവശമുള്ള പുനത്തിൽ പറമ്പിലാണ് പുഷ്പ കൃഷി ആരംഭിച്ചത്.വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമി

തെങ്ങിൽ കയറാൻ ആളില്ലാത്ത പ്രശ്നം ഇനിയില്ല; നാളികേര കർഷകർക്ക് കൈത്താങ്ങാവാൻ മൂടാടി പഞ്ചായത്തിൽ കേരസൗഭാഗ്യ  പദ്ധതി

മൂടാടി: തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ പണമില്ലാത്തതുമായ കേരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരസൗഭാഗ്യ പദ്ധതി നടപ്പാക്കുന്നതിലൂടെയാണ് നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഒറ്റയടിക്കുള്ള പരിഹാരം കാണുന്നത്. കൃഷിഭവൻ മൂടാടി കാർഷിക കർമസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കർമ്മ സേനയിൽ രജിസ്റ്റർ

മൂടാടിക്കാരുടെ ഓണം കളറാക്കാൻ ഇത്തവണ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കളുണ്ടാകും; സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീമംഗലത്ത് പൂക്കൃഷി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡായ വീമംഗലത്ത് പൂക്കൃഷി ആരംഭിച്ചു. സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവാസി കാർഷിക കൂട്ടായ്മയായ ലൈലാക്ക് ഗ്രൂപ്പ് ആണ് മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ പൂച്ചെടി നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂടാടി കൃഷി

ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി-ഹിൽബസാർ റോഡിൽ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിപ്പാതയ്ക്കായുള്ള തൂണുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മിക്കുമ്പോൾ മൂടാടി-ഹിൽബസാർ റോഡ് അടയ്ക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്ന് മൂടാടി

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം, ഒപ്പം കുരുന്നുകളുടെ കലാപരിപാടികളും ഗാനമേളയും; മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അങ്കണവാടി സെന്റർ ദിനാഘോഷം ശ്രദ്ധേയമായി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 116-ാം നമ്പർ അങ്കണവാടി സെന്റർ ദിനാഘോഷവും ആദരിക്കലും അനുമോദനവും ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രജുല ടി.എം അധ്യക്ഷയായി. ബാലൻ അമ്പാടി ചടങ്ങിലെ മുഖ്യാതിഥിയായി. 86 വയസ് കഴിഞ്ഞ ചെണ്ടവാദ്യം, തെയ്യം, അനുഷ്ടാന കലാകാരനായ കേളു പണിക്കരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൂടാതെ

വനിതാ സംരംഭക പദ്ധതിയിൽ മൂടാടി പഞ്ചായത്തിന് മറ്റൊരു പൊൻതൂവൽ കൂടി; എട്ടാം വാർഡിൽ സുഭിക്ഷം അരവ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ മുചുകുന്ന് നോർത്തിൽ സുഭിക്ഷം അരവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷയായി. മൂടാടി ഗ്രാമ പഞ്ചായത്തിലെ വനിതാ സംരഭക പദ്ധതിയുടെ ഭാഗമായാണ് അരവ് കേന്ദ്രം എട്ടാം വാർഡിൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിന്റെ രണ്ട് ലക്ഷം

നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49

സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി