Tag: Moodadi Grama Panchayath

Total 39 Posts

മൂടാടിയില്‍ രാത്രി കാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിടിവീഴും; പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ നൈറ്റ് സ്‌ക്വാഡ് പ്രവര്‍ത്തന സജ്ജം

മൂടാടി: ഗ്രാമപഞ്ചായത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ നൈറ്റ് സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് നൈറ്റ് സ്‌ക്വാഡിന് രൂപം നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍. ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ മൂടാടിയില്‍ രാത്രി കാലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. സെക്രട്ടറി എം.ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീരീഷ്

പിന്നിലുണ്ട് ഈ പെൺപട; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിൽ വനിതാ ലീഗിന്റെ ഐക്യദാർഢ്യ സദസ്സ്

കൊയിലാണ്ടി: വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിലെ വനിതാ ലീഗ്. രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ ഉദ്ഘാടനം ചെയ്തു. വനിതാലീഗ്

ആടിയും പാടിയും കുടുംബശ്രീ പ്രവർത്തകരും കുരുന്നുകളും; മൂടാടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ. ഡി. എസ്) വാർഷികാഘോഷം ശ്രദ്ധേയമായി. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രജുല ടി.എം അധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി സ്മിത പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രേംനസീർ പുരസ്കാരം കരസ്ഥമാക്കിയ സ്നേഹ കുടുംബശ്രീ അംഗവും പ്രശസ്ത

എല്ലാവിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും സേവനം, സൗജന്യ മരുന്ന് വിതരണവും; നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമായി മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യമേള

മൂടാടി: ഗ്രാമപഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി അലോപ്പതി ആയുര്‍വേദം ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ പരിശോധന ക്യാമ്പ് നടത്തി. ദന്ത പരിശോധന, സൗജന്യ മരുന്ന് വിതരണം, ജീവിത ശൈലീ രോഗ നിര്‍ണയം എന്നിവയും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് -കുടുംബശ്രീ പ്രദര്‍ശന സ്റ്റാളുകളും മേളയില്‍ ഒരുക്കി. മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍

മൂടാടിയില്‍ 2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തില്‍ പങ്കുചേര്‍ന്ന് കുട്ടികളും; നേരിടുന്ന പ്രശ്‌നങ്ങള്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ച് മൂടാടിയിലെ കുരുന്നുകള്‍

മുടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഗ്രാമസഭ ചേര്‍ന്നു. വിവിധ വാര്‍ഡുകളില്‍ നിന്ന് വന്ന കുട്ടികളാണ് ഗ്രാമസഭയില്‍ ഒത്തു ചേര്‍ന്നത്. കുട്ടികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അവര്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ചു. 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. പൊതുഗ്രാമസഭകള്‍ പുര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നത്. പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഗ്രാമസഭ ഉദ്ഘാടനം

വെള്ളക്കെട്ട് പരിഹരിക്കാൻ കൾവെർട്ടുകൾ, ഫൂട്-ഓവർ ബ്രിഡ്ജുകൾ; ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലുള്ള പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി എൻ.എച്ച്.എ.ഐ അധികൃതർ എത്തി, വിവിധ ഉറപ്പുകൾ ഇങ്ങനെ

മൂടാടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തിയിലെ ഇരുപതാം മൈൽ വരെയുള്ള ഭാഗങ്ങളിലാണ് അധികൃതർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം സന്ദർശിച്ചത്. ഗോഖലെ സ്കൂൾ പരിസരത്ത് പഞ്ചായത്ത് റോഡ് തടയപ്പെടുന്ന പ്രശ്‌നത്തിന് ഇവിടെ സർവീസ് റോഡ് ഇല്ലാത്ത

യോഗ പരിശീലിപ്പിക്കാൻ അറിയാമോ? ഇതാ അവസരം; മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. ഡിസംബർ 29 ന് രാവിലെ 10 മണിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ചാണ് അഭിമുഖം. യോഗ്യരായവർ വിശദമായ ബയോഡാറ്റ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ.എം.എസ്/ബി.എൻ.വൈ.എസ് ബിരുദം, എം.എസ്.ഇ (യോഗ), എം.ഫിൽ (യോഗ), ഡിപ്ലോമ എന്നിവയോ അംഗീകൃത സർവകലാശാലയിൽ

2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി, വയോജനങ്ങള്‍, വനിത, പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഗ്രാമസഭ

മൂടാടി: 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി ഭിന്നശേഷി – വയോജനങ്ങള്‍ – വനിത – പട്ടികജാതി വിഭാഗം എന്നീ മേഖലകളിലെ പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു. പൊതു ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടാത്ത വിഷയങ്ങളാണ് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ ഗ്രാമ ബ്ലോക് ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്കായി സമര്‍പ്പിക്കും. പ്രസിഡന്റ് സി.കെ.

മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും; തിയ്യതിയും സമയവും അറിയാം

മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തെ വിവിധ പ്രൊജക്റ്റുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. ഡിസംബര്‍ 31 ന് കുട്ടികളുടെ ഗ്രാമസഭ രാവിലെ പത്ത് മണിക്ക് നടക്കും. ഭിന്നശേഷി ഗ്രാമസഭ ഡിസംബര്‍ 19ന് 11 മണിക്കും വയോജനസഭ ഡിസംബര്‍ 19 ന് ഉച്ചക് 2.30 നും നടക്കും. വനിതാസഭ ഡിസംബര്‍

കല്ലുവെട്ട് കുഴിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിച്ചു; മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: കല്ലുവെട്ട് കുഴിയിലിട്ട് മാലിന്യം കത്തിച്ച മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്. കണ്ടിയില്‍ കരുണന്‍ എന്ന വ്യക്തിക്കാണ് പഞ്ചായത്ത് പിഴയിട്ടത്. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് അറിയിച്ചു. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219. ഉപവകുപ്പുകള്‍, 2005 ലെ ദുരന്ത നിവാരണ നിയമം, 2016 ലെ പ്ലാസ്റ്റിക്