മൂടാടിയില്‍ 2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തില്‍ പങ്കുചേര്‍ന്ന് കുട്ടികളും; നേരിടുന്ന പ്രശ്‌നങ്ങള്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ച് മൂടാടിയിലെ കുരുന്നുകള്‍


മുടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഗ്രാമസഭ ചേര്‍ന്നു. വിവിധ വാര്‍ഡുകളില്‍ നിന്ന് വന്ന കുട്ടികളാണ് ഗ്രാമസഭയില്‍ ഒത്തു ചേര്‍ന്നത്. കുട്ടികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അവര്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ചു.

2023- 24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. പൊതുഗ്രാമസഭകള്‍ പുര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നത്.

പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമിത അധ്യക്ഷത വഹിച്ചു. ഷാമില്‍ ക്ലാസെടുത്തു. ഹൂദ്യ, ആതിര, ശ്രേയ, നിരജ്ഞന്‍, മുഹമദ് ഫാസില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കുമാര്‍, ലത.കെ.പി. എന്നിവര്‍ സംസാരിച്ചു. രജുല.ടി.എം സ്വാഗതവും ഹര്‍ഷ ലത നന്ദിയും പറഞ്ഞു.