Tag: death

Total 361 Posts

പൊയില്‍ക്കാവ് ബംഗ്ലാവില്‍ സരസ്വതി അന്തരിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് ബംഗ്ലാവില്‍(വയനാട്) സരസ്വതി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ഭാസ്‌കരന്‍(വയനാട്). മക്കള്‍: നിജേഷ്, രമേശ്, ജിനീഷ്. സഹോദരങ്ങള്‍: പരേതനായ കുട്ടികൃഷ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍ (തെക്കേ ബംഗ്ലാവില്‍), മീനാക്ഷി അമ്മ (ചേമഞ്ചേരി), ലക്ഷ്മി അമ്മ (കണയങ്കോട്), മാധവി അമ്മ (തുവക്കോട്). summary: poyilkav banglavil saraswathi passed away

ചെമ്പ്രപുഴയില്‍ മുങ്ങിമരിച്ച നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

പേരാമ്പ്ര: ചെമ്പ്ര പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം പേരാമ്പ്രയില്‍ നിന്നും കാണാതായ കുട്ടോത്ത് മാമ്പരക്കോട് വീട്ടില്‍ ജാനകിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. മകള്‍ക്കൊപ്പം പേരാമ്പ്രയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ജാനകിയെ സെപ്റ്റംബര്‍ 11 മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് ചെമ്പ്ര പുഴയില്‍ നിന്നും

ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മാനേജര്‍ കല്യാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മാനേജര്‍ കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ എം.എം.കൃഷ്ണന്‍ നായര്‍. മക്കള്‍: സുലോചന (മുന്‍. ക്ലര്‍ക്ക്, സി.കെ.ജി.എം.എച്ച്.എസ്.എസ്), പ്രേമ (മുന്‍.അധ്യാപിക കുട്ടമ്പൂര്‍ ഹൈസ്‌കൂള്‍), പുഷ്പകുമാരി (മുന്‍. അധ്യാപിക, സി.കെ.ജി.എം.എച്ച്.എസ്), സുരേഷ് ബാബു (പ്രധാന അധ്യാപികന്‍ സി.കെ.ജി.എം.എച്ച്. എസ്.എസ് ), പരേതരായ ഗംഗാധരന്‍ നായര്‍.എം.എം

യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകള്‍ പൂനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും ദന്തഡോക്ടറുമായ ഡോ. ജെയ്ഷ ജോണ്‍ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. പൂനെയിലെ പിംപ്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ക്ലിനിക്കിലേക്ക് പോകവെ ഡോ. ജെയ്ഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ്

കണയങ്കോട് പുത്തന്‍ കയ്യില്‍ ആയിശ അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് പുത്തന്‍ കയ്യില്‍ ആയിശ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മമ്മദ്. മക്കള്‍ :ബഷീര്‍, ജലീല്‍, സുബൈദ, പരേതനായ മജീദ്. മരുമക്കള്‍: മുസ്തഫ, കദീശ, സഫിയ, സീനത്ത്. summary: kanayankode putthan kayyil ayisha passed away

ട്രെയിനിന്റെ ഡോറിനടുത്തിരുന്ന് യാത്ര ചെയ്യവെ തെറിച്ചുവീണു; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

പയ്യോളി: മൂരാട് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ എരുവട്ടി കാപ്പുമ്മല്‍ ബദരിയാ മന്‍സിലില്‍ അഷ്‌റഫിന്റെ മകന്‍ സിറാജ് അഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിയേഴ് വയസായിരുന്നു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇക്കാര്യം

ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയിൽ

പയ്യോളി: ട്രെയിനില്‍ നിന്ന് വീണ് കാണാതായ യുവാവിന്റ മൃതദേഹം മൂരാട് റെയില്‍വേ പാളത്തിനു സമീപം കണ്ടെത്തി. ഇരിങ്ങള്‍ റെയില്‍വേ ഗേറ്റിന് 20 മീറ്റര്‍ വടക്കുഭാഗത്തായാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ ഇടതുഭാഗത്തെ ഡോറില്‍ ഇരുന്ന യുവാവ് മൂരാട് പാലത്തിനും പയ്യോളിയ്ക്കും ഇടയിലായി ട്രെയിനില്‍ നിന്നും വീണതായി ഇന്നലെ രാത്രി വിവരം

മൂടാടി കരീലാടത്ത് ഇബ്രാഹിംകുട്ടി ഹാജി അന്തരിച്ചു

നന്തി ബസാർ: മൂടാടി കരീലാടത്ത് ഇബ്രാഹിംകുട്ടി ഹാജി അന്തരിച്ചു. മുടാടി പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പഴയ കാല നേതാവായിരുന്നു. എണ്‍പത് വയസ്സാണ്. ഭാര്യ: ആസ്യ. മക്കള്‍: സമദ് ഷംനാസ്, കബീര്‍ (മൂവരും കുവൈറ്റ്), സീനത്ത്. മരുമക്കള്‍: നുസ്രത്ത് (20ാം മൈല്‍), ഹര്‍ഷിത (നാരങ്ങോളികുളം), ഫൗമിദ (തിക്കോടി), മജീദ് (പുളിയഞ്ചേരി). സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, അബുബക്കര്‍ ,സുബൈദ, കുഞ്ഞയിശ്ശ,

മരിച്ച രണ്ടു പേരും പത്തൊന്‍പത് വയസുകാര്‍; താമരശ്ശേരിയില്‍ ടിപ്പര്‍ ലോറി കയറി മരിച്ച ബൈക്ക് യാത്രക്കാരായ യുവാക്കളെ തിരിച്ചറിഞ്ഞു

താമരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ ചാലിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെയെത്തിയ ടിപ്പര്‍ ലോറി ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെയും സവിതയുടെയും മകന്‍ യദു കൃഷ്ണ,

സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ഉറങ്ങിപ്പോയി, കുട്ടി അകത്തുള്ളതറിയാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ നാലു വയസുകാരിയായ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

ദോഹ: പിറന്നാള്‍ ദിനത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഖത്തറിലെ അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി 1 വിദ്യാര്‍ത്ഥിനിയും കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകളുമായ മിന്‍സ മറിയം ജേക്കബ് (നാല് വയസ്) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ വച്ചാണ് മിന്‍സയുടെ മരണം സംഭവിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസ്സില്‍ വച്ച്