ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയിൽ


പയ്യോളി: ട്രെയിനില്‍ നിന്ന് വീണ് കാണാതായ യുവാവിന്റ മൃതദേഹം മൂരാട് റെയില്‍വേ പാളത്തിനു സമീപം കണ്ടെത്തി. ഇരിങ്ങള്‍ റെയില്‍വേ ഗേറ്റിന് 20 മീറ്റര്‍ വടക്കുഭാഗത്തായാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ ഇടതുഭാഗത്തെ ഡോറില്‍ ഇരുന്ന യുവാവ് മൂരാട് പാലത്തിനും പയ്യോളിയ്ക്കും ഇടയിലായി ട്രെയിനില്‍ നിന്നും വീണതായി ഇന്നലെ രാത്രി വിവരം ലഭിച്ചിരുന്നെന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ല.

പാളത്തിന് കിഴക്ക് കുറ്റിക്കാടുകള്‍ക്ക് ഇടയിലായാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത് വയസോളം പ്രായമുണ്ട്. പാന്റും ടീ ഷര്‍ട്ടുമാണ് വേഷം.

ഇയാള്‍ ഇരുന്ന ഡോറിന് അരികില്‍ നിന്നായി ലഭിച്ച ബാഗിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ സിറാജ് അഹമ്മദ്, s/o അഷ്‌റഫ്, ബദരിയാ മന്‍സില്‍, കാപ്പുമ്മല്‍, എരുവട്ടി, കണ്ണൂര്‍ എന്ന അഡ്രസ് കാണുന്നുണ്ട്. കതിരൂര്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.

summary: The dead body of a young man in his 30s near the Iringal railway gate