കുറ്റ്യാടി ചുരത്തില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; കൊയിലാണ്ടി സ്വദേശിക്ക് പരിക്ക്


കുറ്റ്യാടി: മാനന്തവാടി പക്രംതളം ചുരത്തില്‍ വാഹനാപകടം. അപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്ക്.
ചുരം ഇറങ്ങിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കൊയിലാണ്ടി സ്വദേശി റാഫിന് ആണ് പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട പിക്കപ്പ്വാന്‍ ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തില്‍ ചുരത്തില്‍ അല്പനേരം താഗത തടസ്സം നേരിട്ടെങ്കിലും പുനസ്ഥാപിച്ചു.