കൊടുവള്ളിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നടക്കാവില്‍ നിന്നും പിടികൂടി പൊലീസ്


കോഴിക്കോട്: കൊടുവള്ളിയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു. സൗത്ത് കൊടുവള്ളി അരിയില്‍ അസൈനാര്‍ ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു.

നിര്‍ത്താതെ പോയ കാര്‍ പിന്നീട് നടക്കാവില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അസൈനാറെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.