Tag: dead body

Total 10 Posts

വിലങ്ങാട് വാളൂക്ക് പുഴയില്‍ യുവതി മരിച്ച നിലയില്‍

വാണിമേല്‍: വിലങ്ങാട് വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടില്‍ കോളനിയില്‍ മുമ്പ് താമസിച്ചിരുന്ന സോണിയ എന്ന ആദിവാസി യുവതിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്നലെ രാത്രിയോടെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പരിശോധനയില്‍ യുവതിയുടെ

വില്യാപ്പള്ളിയിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളിറോഡില്‍ ഇല്ലത്ത് താഴെ ഓവുചാലില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. ഏതാണ്ട് നാല്‍പ്പതിനടുത്ത് പ്രായമുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഓവുചാലിന് സമീപത്തെ വീട്ടില്‍ താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. വൈകുന്നേരം പറമ്പില്‍ നടക്കാനിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമ്‌ഴ്ന്ന് കിടക്കുന്ന

കോഴിക്കോട് കണ്ണാടിക്കലിൽ ബോക്സിങ് താരമായ യുവാവ് ഓടയിൽ മരിച്ച നിലയിൽ; ദുരൂഹത

കോഴിക്കോട്: കണ്ണാടിക്കല്‍ പൊളിച്ച പീടികയില്‍ ബോക്സിങ് താരമായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് ഓടയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളുടെ ബൈക്കും  ഓടയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ

അരിക്കുളം ഊരള്ളൂരില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

അരിക്കുളം: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് എന്നാണ് സംശയിക്കുന്നത്. രാവിലെ കത്തിക്കരിഞ്ഞ കാലിന്റെ ഭാ​ഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശമാകെ കടുത്ത ദുര്‍ഗന്ധമാണ്. കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹാര്‍ബറിന്റെ ശുചിമുറികള്‍ക്ക് സമീപമുള്ള ചതുപ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാഴവളപ്പില്‍ കസ്റ്റംസ് റോഡില്‍ അഭയന്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ അഭയനെ കാണാനില്ലായിരുന്നു. ഹാര്‍ബറിലെ തൊഴിലാളിയാണ് അഭയന്‍. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം

വടകര ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: ഓര്‍ക്കാട്ടേരി ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊമ്മിണിക്കാഴ മീത്തലെ പറമ്പത്ത് വിജീഷിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് വിജീഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുന്നത്. നടക്കുതാഴെ ചേറോട് കനാലില്‍ ഇറങ്ങി പായല്‍ നീക്കുന്നതിനിടെയാണ് വിജീഷ് ഒഴുക്കില്‍പ്പെട്ടത്.

കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം തൂണേരിയില്‍

കോഴിക്കോട്: കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര തൂണേരിയിലെ മുടവന്തേരിയില്‍ രാജനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് രാജനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ കരയില്‍ നിന്നും ഫോണ്‍ റിംഗ് ചെയ്യുന്നതായി കണ്ടെത്തി. ശേഷം കിണര്‍ പരിശോധിച്ചപ്പോഴാണ് രാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമനസേന എത്തിയാണ് മൃതദേഹം

വടകര സാന്‍ഡ് ബാങ്ക്സിന് സമീപം അഴുകിദ്രവിച്ച നിലയില്‍ മൃതദേഹം; കണ്ടെത്തിയത് യുവാവിന്‍റെ മൃതദേഹം

വടകര: സാന്‍ഡ് ബാങ്ക്സിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില്‍ തലയുടെ ഭാഗം ഇല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കരക്കെത്തിച്ച് ആംബുലന്‍സില്‍ കയറ്റിയത്. മൃതദേഹത്തിന് ഏകദേശം ഒരുമാസത്തിലധികം

തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; മൃതദേഹം കിടന്നത് സ്ലീപ്പറുകള്‍ക്കിടയില്‍

തിക്കോടി: റെയില്‍വേ സ്‌റ്റേഷന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിക്കോടി ടൗണിലെ മുള്ളന്‍ കുനി ശശിയെ (തുറയൂര്‍, കോറോത്ത്) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷന് പിന്നില്‍ റെയില്‍പാളത്തിന് അടിയില്‍ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ അട്ടി വച്ചതിന് ഇടയിലാണ് മൃതദേഹം കിടന്നിരുന്നത്. വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മൂന്നാം തിയ്യതി വീട്ടില്‍

ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയിൽ

പയ്യോളി: ട്രെയിനില്‍ നിന്ന് വീണ് കാണാതായ യുവാവിന്റ മൃതദേഹം മൂരാട് റെയില്‍വേ പാളത്തിനു സമീപം കണ്ടെത്തി. ഇരിങ്ങള്‍ റെയില്‍വേ ഗേറ്റിന് 20 മീറ്റര്‍ വടക്കുഭാഗത്തായാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ ഇടതുഭാഗത്തെ ഡോറില്‍ ഇരുന്ന യുവാവ് മൂരാട് പാലത്തിനും പയ്യോളിയ്ക്കും ഇടയിലായി ട്രെയിനില്‍ നിന്നും വീണതായി ഇന്നലെ രാത്രി വിവരം