തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; മൃതദേഹം കിടന്നത് സ്ലീപ്പറുകള്‍ക്കിടയില്‍


തിക്കോടി: റെയില്‍വേ സ്‌റ്റേഷന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിക്കോടി ടൗണിലെ മുള്ളന്‍ കുനി ശശിയെ (തുറയൂര്‍, കോറോത്ത്) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷന് പിന്നില്‍ റെയില്‍പാളത്തിന് അടിയില്‍ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ അട്ടി വച്ചതിന് ഇടയിലാണ് മൃതദേഹം കിടന്നിരുന്നത്.

വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മൂന്നാം തിയ്യതി വീട്ടില്‍ നിന്ന് തുറയൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ശശി. പിന്നീട് ആരും അദ്ദേഹത്തെ കണ്ടിട്ടില്ല.

കമലയാണ് ഭാര്യ. ഷിബില, ശരത്ത്, എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Summery: Man found dead near thikkodi railway station.