വിലങ്ങാട് വാളൂക്ക് പുഴയില്‍ യുവതി മരിച്ച നിലയില്‍


വാണിമേല്‍: വിലങ്ങാട് വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടില്‍ കോളനിയില്‍ മുമ്പ് താമസിച്ചിരുന്ന സോണിയ എന്ന ആദിവാസി യുവതിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഇന്നലെ രാത്രിയോടെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പരിശോധനയില്‍ യുവതിയുടെ ദേഹത്ത് പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.