കരിമ്പാപൊയിലില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികരായ തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് പരിക്ക്


ഉള്ള്യേരി: കരിമ്പാപൊയിലില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. വെള്ളിയൂര്‍ സ്വദേശികളായ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ തൊഴിലാളികളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് തെറിപ്പിക്കുകയും തുടര്‍ന്ന് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. കാര്‍ യാത്രക്കാരന് നിസാരപരിക്കുണ്ട്.