വടകര ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


വടകര: ഓര്‍ക്കാട്ടേരി ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊമ്മിണിക്കാഴ മീത്തലെ പറമ്പത്ത് വിജീഷിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെയാണ് വിജീഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുന്നത്. നടക്കുതാഴെ ചേറോട് കനാലില്‍ ഇറങ്ങി പായല്‍ നീക്കുന്നതിനിടെയാണ് വിജീഷ് ഒഴുക്കില്‍പ്പെട്ടത്.