വില്യാപ്പള്ളിയിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളിറോഡില്‍ ഇല്ലത്ത് താഴെ ഓവുചാലില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. ഏതാണ്ട് നാല്‍പ്പതിനടുത്ത് പ്രായമുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഓവുചാലിന് സമീപത്തെ വീട്ടില്‍ താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. വൈകുന്നേരം പറമ്പില്‍ നടക്കാനിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമ്‌ഴ്ന്ന് കിടക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടത്.

വീട്ടുകാര്‍ ഉടന്‍തന്നെ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.