കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം തൂണേരിയില്‍


കോഴിക്കോട്: കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര തൂണേരിയിലെ മുടവന്തേരിയില്‍ രാജനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് രാജനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ കരയില്‍ നിന്നും ഫോണ്‍ റിംഗ് ചെയ്യുന്നതായി കണ്ടെത്തി. ശേഷം കിണര്‍ പരിശോധിച്ചപ്പോഴാണ് രാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അഗ്‌നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.