യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകള്‍ പൂനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു


പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും ദന്തഡോക്ടറുമായ ഡോ. ജെയ്ഷ ജോണ്‍ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.

പൂനെയിലെ പിംപ്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ക്ലിനിക്കിലേക്ക് പോകവെ ഡോ. ജെയ്ഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച ട്രക്ക് നിര്‍ത്താതെ പോയി.

മംഗലാപുരം ചിറയില്‍ ജോണ്‍ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ് ജെയ്ഷ. മാളിയേക്കല്‍ റിമിന്‍ ആര്‍. കുര്യാക്കോസ് ആണ് ഭര്‍ത്താവ്. ഏക സഹോദരന്‍ ജെയ്.

മൃതദേഹം പുണെയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം റോഡ് മാര്‍ഗം മംഗളൂരുവിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം മംഗളൂരു ജെപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍.

Summary: 27-year-old malayali dentist from dies in Pune road accident.