കൊയിലാണ്ടിയിൽ വീണ്ടും ബൈക്ക് മോഷണം; കൊയിലാണ്ടി മേൽപാലത്തിനു താഴെ നിർത്തിയിട്ട വാഹനം കാണാനില്ലെന്ന് പരാതി


 

കൊയിലാണ്ടി: കൊയിലാണ്ടി മേൽപാലത്തിനു താഴെ നിർത്തിയിട്ട വാഹനം കാണാനില്ലെന്ന് പരാതി. അരിക്കുളം കുരടിമുക്ക് സ്വദേശി ഹരിപ്രസാദ് ടി.പിയുടെ KL56 L 4180 നമ്പര്‍ പൾസർ 180 വണ്ടിയാണ് കാണാതായത്.

ഇന്നലെ രാവിലെ മേൽപ്പാലത്തിന് താഴെ നിർത്തിയിട്ട വാഹനം രാത്രിയോടെ കാണാതാവുകയായിരുന്നു എന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കടും നീല നിറത്തിലുള്ള പൾസർ ആണ് കാണാതായത്.

വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8589863902 9567643272 ബന്ധപ്പെടേണ്ടതാണ്.

summary: Complaint that the motor cycle of a  kuradimukk native is missing