ചെമ്പ്രപുഴയില്‍ മുങ്ങിമരിച്ച നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി


പേരാമ്പ്ര: ചെമ്പ്ര പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം പേരാമ്പ്രയില്‍ നിന്നും കാണാതായ കുട്ടോത്ത് മാമ്പരക്കോട് വീട്ടില്‍ ജാനകിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു.

മകള്‍ക്കൊപ്പം പേരാമ്പ്രയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ജാനകിയെ സെപ്റ്റംബര്‍ 11 മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് ചെമ്പ്ര പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സമീപവാസികളായ മീന്‍ പിടിത്തക്കാരാണ് മൃതദേഹം കണ്ടത്. ചീര്‍ത്ത് അഴുകിയ നിലയിലായിരുന്നു മൃതദേഹം.

കോടേരിച്ചാല്‍ മേഞ്ഞാണ്യം വെങ്ങപ്പറ്റ സ്വദേശിയാണ് ജാനകി. ഭര്‍ത്താവ്: പരേതനായ മാധവന്‍.

summary:The body of the woman found dead in Chempra puzha has been identified