രാഹുല്‍ ഗാന്ധി ഇനി യോഗ്യന്‍; അയോഗ്യത കല്‍പ്പിച്ച വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ, എം.പി സ്ഥാനം തിരികെ കിട്ടും


Advertisement

ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത കല്‍പ്പിച്ച സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നല്‍കണമെങ്കില്‍ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം.പി സ്ഥാനം തിരികെ കിട്ടും.

Advertisement

അഡ്വ. മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് പരാതിക്കാരന്‍. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി തീരുമാനം.

Advertisement

സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീം കോടതയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Advertisement

 

Summary: supreme court stays rahul gandhi’s disqualification