Tag: rahul gandhi

Total 18 Posts

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും; കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്ന് വിലയിരുത്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ

രാഹുൽ ഗാന്ധിയുടെ വിജയം: കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനവുമായി കോൺഗ്രസ്

കൊയിലാണ്ടി: മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം. വൈകീട്ട് കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രകടനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കൊയിലാണ്ടിയിൽ നടന്ന ആഹ്ളാദ പ്രകടനത്തിന്  മുരളി തോറോത്ത്, അഡ്വ. കെ.വിജയൻ, രാജേഷ് വെങ്ങളത്ത് കണ്ടി, വിനോദ് കുമാർ,

‘ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിഞ്ഞു, ജനാധിപത്യ സമൂഹം രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കും’; ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന സുറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. ആത്യന്തികമായി സത്യം വിജയിക്കുമെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ഫാസിസ്റ്റ് ഭരണകൂടത്തിന്റെ

രാഹുല്‍ ഗാന്ധി ഇനി യോഗ്യന്‍; അയോഗ്യത കല്‍പ്പിച്ച വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ, എം.പി സ്ഥാനം തിരികെ കിട്ടും

ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത കല്‍പ്പിച്ച സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നല്‍കണമെങ്കില്‍ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം.പി സ്ഥാനം തിരികെ കിട്ടും. അഡ്വ.

‘ഞങ്ങൾ രാഹുലിനൊപ്പം’; മോദി സർക്കാറിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ചുമായി യു.ഡി.എഫ്

കൊയിലാണ്ടി: യു.ഡി.എഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ച് നടത്തി. രാജ്യത്തെ കൊള്ളയടിക്കുന്ന മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ചോദ്യങ്ങളുയർത്തിയ രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ഫാസിസ്റ്റ് ഭീകരതക്കെതിരെ ‘ഞങ്ങൾ രാഹുലിനൊപ്പം’ എന്ന മുദ്രാവാക്യവുമായായിരുന്നു നൈറ്റ് മാർച്ച്. കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി.എഫ് കമ്മിറ്റിയാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. കൊല്ലം ചിറയ്ക്ക് സമീപത്തെ ഗാന്ധി സ്തൂപത്തിൽ നിന്ന് ആരംഭിച്ച മാർച്ച്

പിന്നിലുണ്ട് ഈ പെൺപട; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിൽ വനിതാ ലീഗിന്റെ ഐക്യദാർഢ്യ സദസ്സ്

കൊയിലാണ്ടി: വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിലെ വനിതാ ലീഗ്. രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ ഉദ്ഘാടനം ചെയ്തു. വനിതാലീഗ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വായ മൂടി കെട്ടി പ്രതിഷേധിച്ചു

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയതിനെതിരെ കൊയിലാണ്ടിയിലും പ്രധിഷേധം. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടി കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാര്‍, മഠത്തില്‍ നാണു, രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, കെ.പി. വിനോദ് കുമാര്‍, കെ. സുരേഷ് ബാബു, കേളോത്ത് വത്സരാജ്, പി.വി. സതീശന്‍,

രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്; ശിക്ഷവിധിച്ചത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ്. മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ഐ.പി.സി സെക്ഷന്‍ 504 പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഈ വകുപ്പ് പ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷ രണ്ടുവര്‍ഷത്തെ തടവാണ്. 2019ല്‍

അന്ന് സഞ്ചരിച്ച ഓട്ടോ, വയനാട്ടിലേത് ദാരുണമായ അപകടം; ഷെരീഫിൻ്റെ വേർപാടിൽ വേദനയോടെ രാഹുൽ ​ഗാന്ധി

വടനാട്: വയനാട് മുട്ടിൽ വാര്യാട് ഉണ്ടായ വാഹനാപകടത്തിൽ ദുഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. വയനാട് സന്ദർശന വേളയിൽ ഷരീഫിനൊപ്പം എടുത്ത ഫോട്ടോയും അനുഭവവും പങ്കുവച്ചാണ് ഫേസ്ബുക്കിലൂടെ വേദന അറിയിച്ച് രാഹുൽ രംഗത്തെത്തിയത്. വയനാട്ടിൽ നിന്നുള്ള ദാരുണമായ റോഡപകടത്തിന്റെ വാർത്തയിൽ വളരെ വേദനയുണ്ടെന്നു പറഞ്ഞാണ് രാഹുൽ കുറിപ്പ് തുടങ്ങുന്നത്. മരിച്ച ഷെരീഫ് വി വി, അമ്മിണി

സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ; ചടങ്ങിൽ ഭാരത് ജോഡോ യാത്രികൻ പി.വി.വേണുഗോപാലിന് ആദരം

കൊയിലാണ്ടി: സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി. സി.കെ.ജി സെന്ററിൽ ചേർന്ന കൺവെൻഷൻ കെ.പി.സി.സി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ ഭാഗമായാണ് മഹിളാ കോൺഗ്രസ് സാരി ചലഞ്ച് നടത്തുന്നത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ മുഴുവൻ സമയ യാത്രികനായിരുന്ന പി.വി.വേണുഗോപാലിനെ