സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ; ചടങ്ങിൽ ഭാരത് ജോഡോ യാത്രികൻ പി.വി.വേണുഗോപാലിന് ആദരം


കൊയിലാണ്ടി: സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി. സി.കെ.ജി സെന്ററിൽ ചേർന്ന കൺവെൻഷൻ കെ.പി.സി.സി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ ഭാഗമായാണ് മഹിളാ കോൺഗ്രസ് സാരി ചലഞ്ച് നടത്തുന്നത്.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ മുഴുവൻ സമയ യാത്രികനായിരുന്ന പി.വി.വേണുഗോപാലിനെ കൺവെൻഷനിൽ ആദരിച്ചു. പി.പി.നാണി അധ്യക്ഷയായി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.വി.റീന, നടേരി ഭാസ്ക്കരൻ, അൻസാർ കൊല്ലം, വി.ടി.സുരേന്ദ്രൻ, ശ്രീജാ റാണി, ലീല കോമത്തുകര തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഇന്ദിര കെ സ്വാഗതവും, അജിത കോമത്തുകര നന്ദിയും പറഞ്ഞു.