Tag: Bharat Jodo Yatra

Total 5 Posts

സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ; ചടങ്ങിൽ ഭാരത് ജോഡോ യാത്രികൻ പി.വി.വേണുഗോപാലിന് ആദരം

കൊയിലാണ്ടി: സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി. സി.കെ.ജി സെന്ററിൽ ചേർന്ന കൺവെൻഷൻ കെ.പി.സി.സി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ ഭാഗമായാണ് മഹിളാ കോൺഗ്രസ് സാരി ചലഞ്ച് നടത്തുന്നത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ മുഴുവൻ സമയ യാത്രികനായിരുന്ന പി.വി.വേണുഗോപാലിനെ

കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധിയ്ക്കൊപ്പം കാൽനടയാത്ര; ഭാരത് ജോഡോ പദയാത്രികനായ കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവ് പി.വി.വേണുഗോപാലിന് യൂത്ത് കോൺഗ്രസിന്റെ സ്വീകരണം

കൊയിലാണ്ടി: ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധിയോടൊപ്പം കാൽനടയായി നടന്ന കൊയിലാണ്ടിയിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റുമായ പി.വി.വേണുഗോപാലിന് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ഭാരത് ജോഡോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ വേണുഗോപാലിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. റെയിൽവെ

വിദ്വേഷത്തിന്റെ ഇരുട്ടില്‍ നിന്ന് സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് രാഹുല്‍ ഗാന്ധി നയിച്ച പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മൂടാടി; ജോഡോ ദേശീയോദ്ഗ്രഥന സംഗമവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

മൂടാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി. കെ.പി.സി.സി അംഗം മഠത്തില്‍ നാണു മാസ്റ്റര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. രൂപേഷ് കൂടത്തില്‍ അദ്ധ്വക്ഷത വഹിച്ചു. ആര്‍.നാരായണന്‍ മാസ്റ്റര്‍, കാളിയേരി മൊയ്തു, പപ്പന്‍ മൂടാടി, കെ.എം.ശ്രീവള്ളി, വി.എം.രാഘവന്‍ മാസ്റ്റര്‍, ഷെഹീര്‍ മൂടാടി കണ്ടി, പുതിയോട്ടില്‍ രാഘവന്‍ എന്നിവര്‍

ബൂത്തുകള്‍ നല്‍കേണ്ടത് പതിനായിരം രൂപ, പാതി പോലും പിരിച്ച് നല്‍കാതെ 16 മണ്ഡലം കമ്മിറ്റികള്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഫണ്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ പയ്യോളി ഉള്‍പ്പെടെയുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഡി.സി.സി

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കായി ഫണ്ട് ശേഖരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടുമെന്ന് ഡി.സി.സിയുടെ മുന്നറിയിപ്പ്. പയ്യോളി ഉള്‍പ്പെടെ 16 മണ്ഡലം കമ്മിറ്റികള്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. ഒക്ടോബര്‍ 18 നകം മുഴുവന്‍ തുകയും കൈമാറണമെന്നാണ് ഡി.സി.സി മണ്ഡലം

രാഹുല്‍ ഗാന്ധിയുടെ കുഞ്ഞ് ആരാധകന് ഇത് സ്വപ്‌നസാക്ഷാത്കാരം! ജോഡോ യാത്രയില്‍ രാഹുലിന്റെ കൈപിടിച്ച് നടുവണ്ണൂര്‍ സ്വദേശി നാജില്‍ ഹസന്‍

നടുവണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടുവണ്ണൂരില്‍ ഒരു കുഞ്ഞ് ആരാധകനുണ്ട്. നാജില്‍ ഹസന്‍ എന്ന കുട്ടി. ജോഡോ യാത്ര കേരളത്തിലെത്തിയതുമുതല്‍ നാജില്‍ കണ്ട ഒരു സ്വപ്‌നമുണ്ട്, രാഹുലിന്റെ കൈപിടിച്ച് തനിക്കും ഒപ്പം പോകണം. അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നാജില്‍. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ നിന്ന് ആരംഭിച്ച് നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച യാത്രയിലാണ് നാജില്‍