വിദ്വേഷത്തിന്റെ ഇരുട്ടില്‍ നിന്ന് സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് രാഹുല്‍ ഗാന്ധി നയിച്ച പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മൂടാടി; ജോഡോ ദേശീയോദ്ഗ്രഥന സംഗമവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി


മൂടാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി. കെ.പി.സി.സി അംഗം മഠത്തില്‍ നാണു മാസ്റ്റര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. രൂപേഷ് കൂടത്തില്‍ അദ്ധ്വക്ഷത വഹിച്ചു.

ആര്‍.നാരായണന്‍ മാസ്റ്റര്‍, കാളിയേരി മൊയ്തു, പപ്പന്‍ മൂടാടി, കെ.എം.ശ്രീവള്ളി, വി.എം.രാഘവന്‍ മാസ്റ്റര്‍, ഷെഹീര്‍ മൂടാടി കണ്ടി, പുതിയോട്ടില്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. വിദ്വേഷത്തിന്റെ ഇരുട്ടില്‍ നിന്ന് സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് രാഹുല്‍ ഗാന്ധി നയിച്ച പദയാത്രയ്ക്ക് പ്രതീകമായി ദീപ പ്രോജ്ജ്വലനവും നടത്തി.

വീക്കുറ്റി രവി മാസ്റ്റര്‍, പൊറ്റക്കാട്ട് ദാമോദരന്‍, പി.വി.കെ.അഷറഫ്, നെല്ലിമഠത്തില്‍ പ്രകാശന്‍, സജേഷ് ബാബു, കെ.വി.ശങ്കരന്‍, ബിജേഷ് ഉത്രാടം, നിത്യ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.