Tag: Mahila Congress

Total 3 Posts

സി.പി.എമ്മിലെ കറുത്ത വറ്റുകളെ വെളുപ്പിക്കാനുള്ള ദൗത്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജെബി മേത്തർ എം.പി കൊയിലാണ്ടിയിൽ

കൊയിലാണ്ടി: സി.പി.എമ്മിലെ കറുത്ത വറ്റുകളെ വെളുപ്പിക്കാനുള്ള ദൗത്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. മഹിള കോൺഗ്രസ് ഉൽസാഹ് കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെബി മേത്തർ. കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരാളെപ്പോലും കാണാത്ത മുഖ്യമന്ത്രി ഇ.ഡി. പല തവണ ചോദ്യം ചെയ്ത

കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.

സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ; ചടങ്ങിൽ ഭാരത് ജോഡോ യാത്രികൻ പി.വി.വേണുഗോപാലിന് ആദരം

കൊയിലാണ്ടി: സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി. സി.കെ.ജി സെന്ററിൽ ചേർന്ന കൺവെൻഷൻ കെ.പി.സി.സി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ ഭാഗമായാണ് മഹിളാ കോൺഗ്രസ് സാരി ചലഞ്ച് നടത്തുന്നത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ മുഴുവൻ സമയ യാത്രികനായിരുന്ന പി.വി.വേണുഗോപാലിനെ