‘നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്തുക’; ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം ധർണ്ണ


കൊയിലാണ്ടി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ സി.പി.എം കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിലാണ് പ്രതിഷേധ ധർണ്ണ നടന്നത്.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.വിശ്വൻ മാസ്റ്റർ, പി.ബാബുരാജ്, കെ.ഷിജു എന്നിവർ സംസാരിച്ചു. എൽ.ജി.ലിജീഷ് സ്വാഗതം പറഞ്ഞു.