Tag: Election

Total 7 Posts

കെ കെ ശെെലജ ടീച്ചർ ഉൾപ്പെടെ വടകരയിൽ നാമനിർദേശ പത്രിക നൽകിയത് നാല് ശെെലജമാർ; ആകെ 14 സ്ഥാനാർത്ഥികൾ

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നൽകിയത് 29 പേർ. വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരും കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് 15 പേരുമാണ് പത്രിക നൽകിയത്. അവസാന ദിവസം വടകര ലോക്സഭ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴ്

‘കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക’: കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കൊയിലാണ്ടി: പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക എന്നാഹ്വാനം ചെയ്ത് എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്‍വന്‍ഷന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്. ചേലിയ യു.പി സ്‌കൂളില്‍ ഒരുക്കിയ

ചെങ്ങോട്ടുകാവ് ചേലിയയിലെ വോട്ടറാണോ? ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത്

കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ അടക്കം സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ വന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ഏപ്രില്‍ അഞ്ചിന് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം.

‘നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്തുക’; ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം ധർണ്ണ

കൊയിലാണ്ടി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ സി.പി.എം കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിലാണ് പ്രതിഷേധ ധർണ്ണ നടന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.വിശ്വൻ മാസ്റ്റർ,

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്; വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന്

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡ് അംഗവുമായിരുന്ന ഇ.ടി രാധ മരിച്ചതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരി 2ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 9 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും.

വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവം; പെരുവട്ടൂർ എൽ.പി സ്കൂളിൽ ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്   

കൊയിലാണ്ടി: നിയന്ത്രിക്കാൻ പ്രിസൈഡിങ് ഓഫീസർ. ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ് പോളിങ് ഓഫീസറും സെക്കൻഡ് പോളിങ് ഓഫീസറും. വോട്ട് ചെയ്യാനായി ഇരുനൂറോളം പേർ. പൂർണ്ണ നിയന്ത്രണം കുട്ടിപ്പൊലീസിന്. നമ്മുടെ നാട്ടിൽ നടക്കുന്ന ഏതൊരു പൊതു തെരഞ്ഞെടുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പെരുവട്ടൂർ എൽ.പി സ്കൂളിൽ ലീഡറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് തന്നെ അറിഞ്ഞതിന്റെ