‘കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക’: കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍


കൊയിലാണ്ടി: പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക എന്നാഹ്വാനം ചെയ്ത് എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്‍വന്‍ഷന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ ഇ.കെ അജിത്ത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കണ്‍വന്‍ഷനില്‍ സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ, നേതാക്കളായ കെ.കെ മുഹമ്മദ്, കാനത്തില്‍ ജമീല, കെ.ദാസന്‍, എം.പി ശിവാനന്ദന്‍, കെ.ടി.എം കോയ, ആര്‍.ശശി, പി.വിശ്വന്‍, എം.നാരായണന്‍ മാസ്റ്റര്‍, സി.രമേശന്‍, അഡ്വ.സുനില്‍ മോഹന്‍, എം.പി ഷിബു, കെ.കെ കണ്ണന്‍, ദേവരാജന്‍, ടി.ചന്തുമാസ്റ്റര്‍, ഡി.ദീപ, സുധ കിഴക്കേപ്പാട്ട്, ടി.കെ ചന്ദ്രന്‍, പിഎന്‍കെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

രാമചന്ദ്രൻ കുയ്യാണ്ടി പ്രസിഡന്റും കെ.ദാസൻ സെക്രട്ടറിയും എം.പി ഷിബു ഖജാൻജിയുമായി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു.