കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ(11-03-2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 3മണി വരെ കരിവീട്ടില്‍, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌ക്കൂള്‍, കരിവീട്ടില്‍ ടവര്‍, ആരോമപറമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 9മണി മുതല്‍ 2മണി വരെ രാമകൃഷ്ണറോഡ്, പള്ളിയറ, കണ്ണങ്കടവ്, അഴിക്കല്‍, കണ്ണങ്കടവ് നോര്‍ത്ത് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

ബൈപ്പാസ് വര്‍ക്കും സ്ട്രീറ്റ് ലൈറ്റ് ലൈന്‍ വര്‍ക്കും നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.