കണ്ണൂരിൽ തേനീച്ചക്കുത്തേറ്റ് വയോധികൻ മരിച്ചു


കണ്ണൂര്‍: മാലൂര്‍ പുരളിമലയിലെ മച്ചൂര്‍ മലയില്‍ വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചു. ആലാച്ചിയിലെ പൊയില്‍ മമ്മദ് (73) ആണ് മരിച്ചത്. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം കശുവണ്ടി പെറുക്കാന്‍ പോയപ്പോഴാണ് മമ്മദിന് തേനീച്ചയുടെ കുത്തേറ്റത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഖബറടക്കം നടക്കും.

അതേസമയം മട്ടന്നൂരിനടുത്ത് ഉരുവച്ചാലില്‍ തേനീച്ചകളുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ ആലാച്ചിയില്‍ വെച്ചാണ് തനീച്ചക്കൂട്ടം ഇളകി ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ഓരാളെ ചാലയിലെയും രണ്ട് പേരെ ഉരുവച്ചാലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.