‘പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളില്‍ മദ്യശാലകൾ അടച്ചിടണം’; പിഷാരികാവ് കാളിയാട്ട മഹോത്സവ കമ്മിറ്റി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ നാല്, അഞ്ച് തിയ്യതികളിൽ കൊയിലാണ്ടി താലൂക്കിൽ മദ്യശാലകൾ അടച്ചിടണമെന്നും നാലിന് വലിയ വിളക്ക് ദിവസം താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നും പിഷാരികാവ് കാളിയാട്ട മഹോത്സവ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

ട്രസ്റ്റിമാരായ പുനത്തിൽ നാരായണൻ കുട്ടിനായർ, പി.ബാലൻ, ഇ അപ്പുക്കുട്ടിനായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻനായർ, സി ഉണ്ണികൃഷ്ണൻ, എം. ബാലകൃഷ്ണൻ അരിക്കുളം, പി.പി രാധാകൃഷ്ണൻ, തൈക്കണ്ടി ശ്രീപുത്രൻ, ഉത്സവകമ്മിറ്റി ഭാരവാഹികളായ ഇ.എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, ടി.പ്രസൂൺ, വി.വി സുധാകരൻ, ശശി കോമത്ത്, പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, അഡ്വ.ടി.കെ രാധാകൃഷ്ണൻ, വി.കെ ശിവദാസൻ, ഹരി കണ്ടോത്ത്, എക്സിക്യൂട്ടീവ് ഓഫിസർ ടി.ടി. വിനോദൻ എന്നിവര്‍ പ്രസംഗിച്ചു.