ആടിയും പാടിയും ആഘോഷിച്ച് അവർ; പുറക്കാട് ശാന്തി സദനത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ 2022-2023 വർഷത്തെ ഭിന്നശേഷി കലോത്സവം പുറക്കാട് ശാന്തി സദനം ഭിന്നശേഷി കലാലയത്തിൽ അരങ്ങേറി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി സ്ഥിരാധ്യക്ഷരായ ആർ.വിശ്വൻ, കെ.പി.ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗം രാജീവൻ കൊടലൂർ, വാർഡ്‌ മെമ്പർ യു.കെ.സൗജത്ത്, മാനേജ്മെൻ്റ് അംഗം സലാം ഹാജി, പി.ടി.എ പ്രസിഡന്റ് വി.എ.ബാലകൃഷ്ണൻ, ചക്കോത്ത് കുഞ്ഞമ്മദ് ഹാജി എന്നിവർ ആശംസകളർപ്പിച്ചു.

ഐ.സി.ഡി.എസ് സൂപ്പർവൈസർ റൂഫീല ടി.കെ പദ്ധതി വിശദീകരണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മായ ടീച്ചർ നന്ദി പറഞ്ഞു. ഫ്ലവേഴ്സ് ടോപ് സിം‌ഗർ സീസൺ 2 ജേതാവ് ശ്രീനന്ദ് വിനോദ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവ്വഹിച്ചു.

ചിത്രങ്ങൾ കാണാം: