കുഞ്ഞിളം കെെകൾ കൊണ്ട് അവർ നെൽക്കതിർ കൊയ്തെടുത്തു; കീഴൂരിൽ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി വിദ്യാർഥികളും
പയ്യോളി: പാഠപുസ്തകത്തിലും കഥകളിലും കേട്ടറിഞ്ഞ നെൽകൃഷിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് . കീഴൂർ എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾ. സ്കൂളിനോട് ചേർന്ന വയലിലെ കൊയ്ത്തുത്സവത്തിലാണ് വിദ്യാർത്ഥികളും പങ്കാളികളായത്.
ചൊവ്വാ വയലിലെ കന്നി നെൽക്കൃഷി വിളവെടുപ്പിൽ ആദ്യാവസാനം വരെ വിദ്യാർത്ഥികളും നിറഞ്ഞു നിന്നത് എല്ലാവരിലും ആവേശം പകർന്നു. ഏഴാംക്ലാസിലെ മണ്ണിൽ പൊന്നുവിളയിക്കാമെന്ന പാഠത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ വയലിലിറങ്ങിയത്.
കർഷകരായ പള്ളിക്കരയിലെ താഴെ ഇല്ലത്ത് വേണു, കെ.ടി.ചോയി, പി.കെ.ജാനു എന്നിവർ കുട്ടിക ളോട് നെൽക്കൃഷിയെക്കുറിച്ച് സംസാരിച്ചു. സ്കൂളിലെ പരിസ്ഥിതി-കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികളെത്തിയത്.
Summary: Students participated in the harvest festival in Keezhur