കൊല്ലത്ത് ഫുട്‌ബോള്‍ ആരാധകരുടെ ‘തല്ലുമാല’; അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, കൂട്ടത്തല്ലിന്റെ വീഡിയോ കാണാം


കൊല്ലം: കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഫുട്‌ബോള്‍ ആരാധകരുടെ പ്രകടനം നടന്നിരുന്നു. ഇതിനിടെയാണ് ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നത്.

നടുറോഡില്‍ വച്ചാണ് ഇരുവിഭാഗം ആരാധകരും ഏറ്റുമുട്ടിയത്. കൊടി കെട്ടാനുള്ള കമ്പുകളും കൈയും ഉപയോഗിച്ചായിരുന്നു ആരാധകര്‍ പരസ്പരം അടിച്ചത്. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന് മുമ്പ് മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

കൂട്ടത്തല്ലിന്റെ വീഡിയോ ഇതിനിടെ പുറത്ത് വന്നു. വീഡിയോ കണ്ടതോടെയാണ് സംഘര്‍ഷത്തിന്റെ വ്യാപ്തിയും തീവ്രതയും പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു.

ഖത്തര്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ കൊല്ലത്ത് പലയിടത്തും പ്രകടനം നടന്നിരുന്നു. എന്നാല്‍ ശക്തികുളങ്ങരയില്‍ മാത്രമാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

വീഡിയോ കാണാം: