കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു


കൊയിലാണ്ടി: റെയില്‍വേ സ്‌റ്റേഷന് സമീപം വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു. പഴയ മുത്താമ്പി റോഡിലെ റെയില്‍വേ ഗെയിറ്റ് ഉണ്ടായിരുന്ന സ്ഥലത്ത് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.

പന്തലായനി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ട്രെയിന്‍ ഇടിച്ചത്. സുഹൃത്തിനൊപ്പം പാളത്തിലൂടെ നടന്ന് വരുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിന് വേഗത കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.