Tag: Koyilandy Railway Station

Total 29 Posts

എട്ട് ട്രെയിനുകള്‍ നവംബര്‍ 18,19 തിയ്യതികളില്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ; റദ്ദാക്കിയതില്‍ കൊയിലാണ്ടിയില്‍ നിര്‍ത്തുന്ന ട്രെയിനുകളും

കൊയിലാണ്ടി: കേരളത്തില്‍ നവംബര്‍ 18, 19 തിയ്യതികളില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കൊയിലാണ്ടിയില്‍ നിര്‍ത്തുന്ന മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604) എന്നിവയടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. 18ാം തീയതി എറണാകുളം-ഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018),

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വച്ച് മൂടാടി സ്വദേശിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ തിരിച്ചറിയൽ കാര്‍ഡ്, എ.ടി.എം കാര്‍ഡ് ഉള്‍പ്പടെയുള്ള വിലയേറിയ രേഖകളും പണവും അടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. നന്തി വീമംഗലം സ്വദേശി സായൂജ് ആനന്ദിന്റെ പച്ച നിറത്തിലുള്ള പഴ്‌സാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ടത്. പഴ്‌സ് കണ്ടു കിട്ടുന്നവര്‍ 7306859253 എന്ന നമ്പറിലോ അടുത്തുളള പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമ

സമയത്തിന് മുന്നേ ഓടിയെത്തും, പക്ഷേ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ മാത്രം നിർത്താൻ നേരമില്ല; യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു

സ്വന്തം ലേഖിക കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിൽ ഇന്റർ സിറ്റിയുൾപ്പെടെ കൂടുതൽ ട്രെയിനുകൾ നിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഡി ക്ലാസ് റെയിൽവേ സ്റ്റേഷനിൽപോലും നിർത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയിൽ സ്‌റ്റോപ്പ് അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിക്ഷേധം ഉയരുന്നത്. നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ കൊയിലാണ്ടിയിലും നിർത്തണമെന്ന ആവശ്യം ദീർഘകാലമായി യാത്രക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും നിരാശയായിരുന്നു ഫലം.

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; മംഗള, മാവേലി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചു

കൊയിലാണ്ടി: രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ പോകുന്ന 16604 നമ്പര്‍ മാവേലി എക്‌സ്പ്രസിനും ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് എറണാകുളം വരെ പോകുന്ന 12618 നമ്പര് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിനുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിച്ചത്. കോവിഡിന് മുമ്പുണ്ടായിരുന്ന സ്‌റ്റോപ്പുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. മംഗള ലക്ഷദ്വീപ്

നമ്മുടെ നാട്ടില്‍ നിന്ന് പാര്‍സലുകള്‍ ഇനിയും തീവണ്ടി കയറും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടി റെയില്‍വേ റദ്ദാക്കി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് റദ്ദാക്കിയ നടപടി റദ്ദാക്കി റെയില്‍വേ. കൊയിലാണ്ടി ഉള്‍പ്പെടെ കേരളത്തിലെ ഒമ്പത് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടിയാണ് റെയില്‍വേ ഇപ്പോള്‍ പിന്‍വലിച്ചത്. മെയ് 24 മുതലാണ് റെയില്‍വേ ഈ സ്റ്റേഷനുകളിലെ പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. കൊയിലാണ്ടിക്ക് പുറമെ വടകര, മാഹി, കുറ്റിപ്പുറം, പട്ടാമ്പി,

ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലും മംഗള എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണം; കെ.മുരളീധരന്‍ എം.പിയ്ക്കുമുമ്പാകെ ആവശ്യമുന്നയിച്ച് കൊയിലാണ്ടിക്കൂട്ടം

കൊയിലാണ്ടി: മംഗള എക്‌സ്പ്രസിന് ഡല്‍ഹിയില്‍നിന്ന് എറണാകുളംത്തേക്ക് പോകുമ്പോള്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊയിലാണ്ടിക്കൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ആവശ്യപ്പെട്ടു. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വടകര എം.പി കെ.മുരളീധരന് കൊയിലാണ്ടിക്കൂട്ടം നിവേദനം നല്‍കി. എറണാകുളത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ടെങ്കിലും ഡല്‍ഹി-എറണാകുളം യാ ത്രയില്‍ സ്റ്റോപ്പില്ല. ഇതുകാരണം കൊയിലാണ്ടിയില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് ഇറങ്ങി തിരിച്ചു

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ കോണിപ്പടികള്‍ കയറാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത; ലിഫ്റ്റ് വരുന്നു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിൽ ലിഫ്റ്റിന്റെ നിർമ്മാണം ആരംഭിച്ചു. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ ഒന്നും രണ്ടും പ്ലാളാറ്റുഫോമുകളെ ബന്ധിപ്പിച്ച് ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്. നിലവിലുളള ഫൂട്ട് ഓവര്‍ ബ്രിഡ്ജുമായാണ് ലിഫ്റ്റിനെ ബന്ധിപ്പിക്കുക. സിവില്‍ വര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നിലവിൽ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെ.സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെസി സൈക്കിള്‍ ഷോപ്പിന്റെ ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ (കെ.കെ.സി ശിവന്‍) ട്രെയിന്‍ തട്ടി മരിച്ചു. എഴുപത് വയസായിരുന്നു. രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഉപയോഗശൂന്യമായി കിടക്കുന്ന റെയില്‍വേ ഭൂമിയില്‍ ട്രാക്കുകളും മെയിന്റനന്‍സ് സെന്ററും; കോഴിക്കോടിന്റെ കൊച്ചുവേളിയായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു

കൊയിലാണ്ടി: തിരുവനന്തപുരം കൊച്ചുവേളി മാതൃകയില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നത് പരിഗണനയില്‍. കൊയിലാണ്ടിയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന റെയില്‍വേയുടെ ഏക്കറുകണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി ട്രാക്കുകളും മെയിന്റനന്‍സ് സെന്ററും അനുവദിച്ചുകൊണ്ട് സ്റ്റേഷന്‍ വികസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കോഴിക്കോട്, വടകര സ്റ്റേഷനുകളില്‍ സ്ഥലപരിമിതി മൂലം കൂടുതല്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാന്‍ സാധ്യമല്ല ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി പരിഗണിക്കപ്പെടുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍

റെയിൽവേ സ്റ്റേഷനിൽ ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്യാൻ വൻ തുക പിരിക്കാൻ റെയിൽവേ; കൊയിലാണ്ടി സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് തൊഴിലാളികൾ, പ്രതിഷേധം

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളില്‍ നിന്നും പാര്‍ക്കിങ് ഫീസ് എന്ന നിലയില്‍ പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ കൊയിലാണ്ടിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍. പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ചു കിട്ടാന്‍ ഓരോ ഓട്ടോറിക്ഷയ്ക്കും മൂന്നുമാസത്തേക്ക് 354 രൂപ പണം അടയ്ക്കണമെന്ന നിര്‍ദേശമാണ് തൊഴിലാളികള്‍ക്ക് ഇടയില്‍ പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് ഓട്ടോ തൊഴിലാളി കോര്‍ഡിനേഷന്‍