യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; മംഗള, മാവേലി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചു


കൊയിലാണ്ടി: രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ പോകുന്ന 16604 നമ്പര്‍ മാവേലി എക്‌സ്പ്രസിനും ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് എറണാകുളം വരെ പോകുന്ന 12618 നമ്പര് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിനുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിച്ചത്. കോവിഡിന് മുമ്പുണ്ടായിരുന്ന സ്‌റ്റോപ്പുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്.

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ജൂലൈ 15 മുതലും മാവേലി എക്‌സ്പ്രസ് ജൂലൈ 16 മുതലും കൊയിലാണ്ടിയില്‍ നിര്‍ത്തിത്തുടങ്ങും. ഒരു മിനുറ്റ് സമയമാണ് രണ്ട് ട്രെയിനുകളും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുകയെന്നും റെയില്‍വേ അറിയിച്ചു.

മംഗള എക്‌സ്പ്രസ് പുലര്‍ച്ചെ 03:09 നും മാവേലി എക്‌സ്പ്രസ് പുലര്‍ച്ചെ 02:29 നുമാണ് കൊയിലാണ്ടിയിലെത്തുക. കൊയിലാണ്ടിക്ക് പുറമെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 13 ട്രെയിനുകള്‍ക്കും പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പുതിയ സ്റ്റോപ്പ് അനുവദിക്കപ്പെട്ട മറ്റു ട്രെയിനുകള്‍ ഇങ്ങനെ:

(ട്രെയിന്‍, സ്റ്റോപ്പ്, എത്തുന്ന സമയം എന്ന ക്രമത്തില്‍)

പൂനെ കന്യാകുമാരി എക്സ്പ്രസ് (16381) ഒറ്റപ്പാലം (പുലര്‍ച്ചെ 01.44),
മതുരൈ തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) കരുനാഗപ്പള്ളി (പുലര്‍ച്ചെ 02.22),
തിരുവനന്തപുരം മംഗളൂരു എക്സ്പ്രസ് (16347) ചാലക്കുടി (പുലര്‍ച്ചെ 02.09),
മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് (16603) അമ്പലപ്പുഴ (പുലര്‍ച്ചെ 03.10),
നാഗര്‍കോവില്‍ മംഗളൂരു എക്സ്പ്രസ് (16606) കുളിത്തുറൈ (പുലര്‍ച്ചെ 02.36),
നെയ്യാറ്റിന്‍കര (പുലര്‍ച്ചെ 3 മണി), ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് (13352) സുല്ലൂര്‍പേട്ട (രാത്രി 11.33),
എറണാകുളം കാരയ്ക്കല്‍ എക്സ്പ്രസ് (16188) കൊടുമുടി (രാവിലെ 5.34),
മുംബൈ നാഗര്‍കോവില്‍ എക്സ്പ്രസ് (16339) നാമക്കല്‍ (രാത്രി 11.34),
പാലക്കാട് തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് (16792) കുണ്ടറ (രാത്രി 11.32), കിളക്കടയം (പുലര്‍ച്ചെ 3.17),
തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസ് (16791) പവൂര്‍ചത്രം (രാത്രി 12.23), കുണ്ടറ (പുലര്‍ച്ചെ 3.37),
പുനലൂര്‍ മതുരൈ എക്സ്പ്രസ് (16730) വള്ളിയൂര്‍ (രാത്രി 11.10).