എലത്തൂരിൽ ട്രെയിനിന് നേരെ കല്ലേറ്; ​ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു യാത്രക്കാർക്ക് പരിക്ക്


Advertisement

എലത്തൂർ: ചെട്ടികുളത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്. സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു.

Advertisement

കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലുവ സ്വദേശി ഉണ്ണികൃഷ്ണൻ നമ്പൂതിരി (77), ഹരിനികേത് (16) എന്നിവർക്കാണ് പരുക്കേറ്റത്. ഒരു ഭാഗത്തെ ജനൽ ചില്ല് പൂർണമായും തകർന്ന് യാത്രക്കാരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10ന് കൊച്ചുവേളി– ചണ്ഡീഗഡ് സമ്പർക്കകാന്തി എക്സ്പ്രസിന്റെ എൻജിനു തൊട്ടുപിറകിലെ രണ്ടാമത്തെ കംപാർട്മെന്റിനു നേരെയാണ് കല്ലേറുണ്ടായത്.

Advertisement

ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ തലയ്ക്കും മുഖത്തും ഹരിനികേതിനു കൈയ്ക്കുമാണ് പരുക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ആർപിഎഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

Advertisement

ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ.സായൂജ് കുമാർ, റെയിൽവേ ഇന്റലിജൻസ് ഇൻസ്പെക്ടർ എ.കെ.കോയ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. എലത്തൂർ പൊലീസ് കേസെടുത്തു.

Summary: Stone pelted on train in Elathur. Two passengers were injured when the window panes were shattered