വാഹനത്തിന്റെ കണ്ണാടിയുടെ ദ്വാരത്തില്‍ പാമ്പ്; നാദാപുരത്ത് സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കെ യുവാവിന് പാമ്പുകടിയേറ്റു


Advertisement

നാദാപുരം : കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചു കൊണ്ടിരിക്കെ യുവാവന് പാമ്പുകടി ഏറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ് സ്വദേശി മുഹമ്മദിനെയാണ് ശംഖ്‌വരയൻ കടിച്ചത്.

Advertisement

ഇന്നലെ കല്ലാച്ചി ടാക്സി സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബൈക്ക് നിർത്തിയിരുന്ന സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല. സ്കൂട്ടിയുടെ മുൻവശത്ത് കണ്ണാടി ഉണ്ടായിരുന്നില്ല. ഈ ദ്വാരത്തിൽ ഒളിച്ചിരുന്ന പാമ്പ് വണ്ടി ഓടിക്കുന്നതിനിടെ ഇടതു കൈക്ക് കടിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാർ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement