തിരുവമ്പാടിയില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


തിരുവമ്പാടി: തമ്പലമണ്ണയില്‍ കാര്‍ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുപവമ്പാടി പച്ചക്കാട് സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇരുവഴിഞ്ഞി പുഴയിലെ സിലോണ്‍ കടവിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. തിരുവമ്പാടിയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ ടാര്‍ ചെയ്യാത്ത ഭാഗത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിട്ടാണ് കാര്‍ പുഴയിലേക്ക് മറിഞ്ഞത്.