സംരംഭകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്ത് സംരംഭക മീറ്റ്


മേലടി: ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സംരംഭക മീറ്റ് സംരംഭകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സംരംഭക മേഖലയിലുള്ള വികസനത്തിനും തൊഴില്‍ സാധ്യതകളുടെ പ്രോത്സാഹനത്തിനുമായാണ് സംരംഭക മീറ്റ് സംഘടിപ്പിച്ചത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.പ്രസന്ന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞകുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, ബ്ലോക്ക് മെംബര്‍ എം.പി.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

വ്യവസായ വികസന ഓഫീസര്‍ സുധീഷ് കുമാര്‍ ക്ലാസ്സ് നയിച്ചു. എം.എം.രവീന്ദ്രന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സരുണ്‍ നന്ദി പറഞ്ഞു.