പേരാമ്പ്രയില്‍ വീട്ടുകാരെ പരിഭ്രാന്തരാക്കി എല്‍.പി.ജി സിലിണ്ടറിലെ ലീക്ക്


കായണ്ണ: കായണ്ണയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. പൂവത്താന്‍ കുന്ന് മൂഴിക്കല്ലേല്‍ ബാബുവിന്റെ വീട്ടിലെ ഭാരത് ഗ്യാസിന്റെ സിലിണ്ടറാണ് ലീക്കായത്.

പുതുതായി കൊണ്ടുവന്ന സിലിണ്ടര്‍ ഘടിപ്പിക്കുന്നതിടെ ലീക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സിലിണ്ടര്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്നും മാറ്റി അല്പം അകലെയുള്ള തുറസ്സായ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഏജന്‍സി അധികൃതരെ വിവരമറിയിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഉടനെ പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ വിവരം പറയുകയും ഫയര്‍ഫോഴ്‌സെത്തി ഗ്യാസ് ലീക്ക് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഗ്യാസിന്റെ പ്രധാന വാള്‍വിലായിരുന്നു ലീക്കുണ്ടായിരുന്നത്. ഏജന്‍സിയുമായി ബന്ധപ്പെട്ട് ഈ സിലിണ്ടര്‍ മാറ്റിനല്‍കാനുള്ള നടപടി സ്വീകരിച്ചാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ മടങ്ങിയത്. അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.[mid3