Tag: gas cylinder

Total 13 Posts

പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു; തീരുമാനം വനിതാദിനം പ്രമാണിച്ച്‌

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനം. ഗാര്‍ഹിക സിലിണ്ടറിന് 100രൂപയാണ് കുറച്ചത്. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് വില കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അറിയിച്ചു. ഇന്ന് വനിതാ ദിനത്തില്‍ എല്‍പിജി സിലിണ്ടര്‍ വില 100രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും,

വാണിജ്യ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; ഗ്യാസ് സിലിണ്ടറിന് വില കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതല്‍

ന്യൂദല്‍ഹി: വാണിജ് സിലിണ്ടറിന് വില കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. സാധാരണയായി ഓരോ മാസത്തിന്റെയും ആദ്യ ദിവസങ്ങളിലാണ് വാണിജ്യ, ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില പുനരവലോകനം നടക്കാറുള്ളത്.

ഗ്യാസ് സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് വരെ സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ല; അമിത നിരക്ക് ഈടാക്കിയാല്‍ നടപടിയെന്നും ജില്ലാ കലക്ടര്‍

കോഴിക്കോട്: പാചക വാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് അമിത ചാര്‍ജ്ജ് ഈടാക്കുന്ന ഏജന്‍സിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ചൊവ്വാഴ്ച കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എല്‍.പി.ജി ഓപ്പണ്‍ ഫോറത്തില്‍ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. റീഫില്‍ സിലിണ്ടര്‍ വീട്ടിലെത്തിച്ചു നല്‍കുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഏജന്‍സി ഷോറൂമില്‍ നിന്നും

ഹോട്ടല്‍ മേഖലയ്ക്ക് പൊള്ളും; പാചകവാതക വില വീണ്ടും കൂട്ടി, 102 രൂപയുടെ വര്‍ധനവ്‌

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ

ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി നിന്നുപോയി; പിന്നാലെ തീ ആളിപ്പടര്‍ന്നു; കോട്ടയം തോട്ടയ്ക്കാട് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയ്ക്ക് തീപിടിച്ചു. മല്ലപ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് കാലി ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്കാണ് തീപിടിച്ചത്. അപകടം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ ക്യാമ്പിന്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. എന്നാല്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോരുന്നത്

പേരാമ്പ്രയില്‍ വീട്ടുകാരെ പരിഭ്രാന്തരാക്കി എല്‍.പി.ജി സിലിണ്ടറിലെ ലീക്ക്

കായണ്ണ: കായണ്ണയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. പൂവത്താന്‍ കുന്ന് മൂഴിക്കല്ലേല്‍ ബാബുവിന്റെ വീട്ടിലെ ഭാരത് ഗ്യാസിന്റെ സിലിണ്ടറാണ് ലീക്കായത്. പുതുതായി കൊണ്ടുവന്ന സിലിണ്ടര്‍ ഘടിപ്പിക്കുന്നതിടെ ലീക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സിലിണ്ടര്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്നും മാറ്റി അല്പം അകലെയുള്ള തുറസ്സായ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇനി മുതല്‍ വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രം; ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ലഭ്യതയില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

പേരാമ്പ്ര: അടിക്കടി പാചക വാതകത്തിന്റെ വില കൂടുന്നതോടൊപ്പം സിലിണ്ടര്‍റുകളുടെ ലഭ്യതയിലും നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമേ ലഭിക്കു. ഇതോടെ ആഹാരം പാചകം ചെയ്യാന്‍ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവും. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ

വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു; രണ്ടു മാസത്തിനിടെ മൂന്നാം വര്‍ദ്ധന; പുതുക്കിയ വില ഇങ്ങനെ

കോഴിക്കോട്: ​ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി. 14.2 കിലോ ഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 50 രൂപയുടെ വർദ്ധനയാണ് വന്നത്. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്. അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക

പരിഭ്രാന്തി പരത്തി രാത്രിയിൽ ചേലിയയിലെ വീട്ടിൽ പാചകവാതക ചോർച്ച; രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന

കൊയിലാണ്ടി: ചേലിയയിൽ വീട്ടുകാരെ പരിഭ്രാന്തരാക്കി പാചക വാതക ചോർച്ച. ചേലിയ കുളത്തിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി ഗ്യാസ് ആണ് ഇന്നലെ രാത്രി പത്തരയോടെ ലീക്കായത്. ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ലീക്കായ സിലിണ്ടർ മുറിയിൽ നിന്നും സുരക്ഷിതമായി പുറത്തു വെയ്ക്കുകയും

ഉള്ള്യേരി മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടമുണ്ടായത് അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍

ഉള്ള്യേരി: മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇയ്യൊത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സിറാജും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം ഷെഡ്ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അടുപ്പിനോട് ചേര്‍ന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങള്‍ പൊട്ടിത്തെറിയില്‍