ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി നിന്നുപോയി; പിന്നാലെ തീ ആളിപ്പടര്‍ന്നു; കോട്ടയം തോട്ടയ്ക്കാട് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്


കോട്ടയം: തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയ്ക്ക് തീപിടിച്ചു. മല്ലപ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് കാലി ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്കാണ് തീപിടിച്ചത്.

അപകടം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ലോറിയുടെ ക്യാമ്പിന്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. എന്നാല്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

മല്ലപ്പള്ളിയില്‍ നിന്ന് കറുകച്ചാല്‍ വഴി പുതുപ്പള്ളി റോഡില്‍ കയറി എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി. മല്ലപ്പള്ളിയില്‍ നിന്ന് വരുന്നതിനിടെ അമ്പലക്കവല ജങ്ഷനില്‍ ലോറി നിന്നുപോയി. പിന്നീട് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തീയും പുകയും ഉയരുകയായിരുന്നു.

വീഡിയോ: