Tag: gas cylinder

Total 13 Posts

ഗ്യാസ് സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ബന്ധിത പരിശോധനയുടെ പേരില്‍ തീവെട്ടിക്കൊള്ളയെന്ന പരാതി; കൊയിലാണ്ടിക്കാര്‍ക്കിടയില്‍ പ്രതിഷേധം

കൊയിലാണ്ടി: ഗ്യാസ് സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ബന്ധിത പരിശോധനയുടെ പേരില്‍ വന്‍തുക ഈടാക്കുന്നതിനെതിരെ കൊയിലാണ്ടിയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതിഷേധം. സുരക്ഷാ പരിശോധനയ്ക്കായി വീട്ടിലെത്തുന്ന ജീവനക്കാര്‍ ഒരാളില്‍ നിന്നും 236 രൂപയാണ് ഈടാക്കുന്നത്. ഗ്യാസ് വില കുതിച്ചുകയറുന്ന ഈ കാലത്ത് സുരക്ഷാ പരിശോധനയെന്ന പേരില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഗ്യാസ് സ്റ്റൗവില്‍ ഐ.എസ്.ഐ മാര്‍ക്കുണ്ടോ, ട്യൂബ് സുരക്ഷിതമാണോ, ഗ്യാസ്

വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ വയറ്റത്തടിച്ച് പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധിപ്പിച്ചത് 50 രൂപ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ വയറ്റത്തടിച്ച് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 102.5രൂപയാണ് കൂട്ടിയത്. ഇതോടെ നേരത്തെയുണ്ടായിരുന്ന 2253

കൊയിലാണ്ടി കല്ല്യാണി ചായകടയിലെ ഗ്യാസ് സിലണ്ടർ ലീക്ക് ആയി തീപിടുത്തം; പരിഭ്രാന്തരായി നാട്ടുകാർ; കടയിലെ സാധനങ്ങൾ കത്തി നശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. തീപടരുന്നത് കണ്ട് പരിഭ്രാന്തരായി നാട്ടുകാർ.  എൽ.ഐ.സി ഓഫീസിനു സമീപമുള്ള കല്ല്യാണി ചായക്കടയിലെ എൽ.പി.ജി സിലണ്ടർ ലീക്ക് ആയതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. തീപടരുന്നത് കണ്ട് ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഫയർ ഫോഴ്സ്