ഖത്തറില്‍ പ്രവാസിയായിരുന്ന പയ്യോളി തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു


പയ്യോളി: ഖത്തറില്‍ പ്രവാസിയായിരുന്ന തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു.

രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു ഷാഹിര്‍. രോഗമുക്തനായതോടെ വീണ്ടും ഖത്തറില്‍ എത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു.

എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് സി.എച്ച് പാലിയേറ്റിവ് സെന്ററിലായിരുന്നു അന്ത്യം.

ദോഹയിലെ ഇന്റർടെക് ഗ്രൂപ് ട്രേഡിങ് ഡിവിഷൻ പ്രോഡക്റ്റ് മാനേജരായിരുന്നു. മലയില്‍ ചെറിയ അസൈനാരുടെയും സി.വി.നഫീസയുടെയും മകനാണ്.

ഭാര്യ: അന്‍സിയ.

മക്കള്‍: മുഹമ്മദ്, ഹമദ്.

സഹോദരങ്ങള്‍: ഷംസീര്‍, ഷാനിദ്, ഫാത്തിമ.