Tag: Pravasi

Total 9 Posts

”പ്രിയ അമീര്‍ ഷൈക്ക് തമീം അങ്ങാണ് ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ ഹീറോ”; 38 ദിവസത്തെ ഖത്തര്‍ ഓര്‍മ്മകള്‍ സജാദ് അരിക്കുളം എഴുതുന്നു

38 ദിവസം നീണ്ട ഖത്തര്‍ കാലം, ഒരുപാട് ഓര്‍മ്മകള്‍, എന്ത് നല്ല രാജ്യം എന്ത് നല്ല മനുഷ്യര്‍. നമ്മുടെ നാട്ടില്‍ ഒരു വിദേശി വന്നാല്‍ നമ്മള്‍ പെരുമാറുന്ന പോലെയാണെന്ന് തോന്നുന്നില്ല. കളി കാണാനും മെട്രോകളിലും നമ്മുടെ കൂടെ വരിനില്‍ക്കുന്നവര്‍, നമ്മോട് വളരെ മാന്യമായി പെരുമാറുന്നവര്‍, സ്ത്രീകള്‍ക്ക് വലിയ വില കൊടുക്കുന്നവര്‍ എയര്‍പ്പോര്‍ട്ടില്‍ പോലും നല്ല പോസ്റ്റുകളില്‍

‘അവിടെ ദൈവദൂതനെപ്പോലെ ഒരു അറബി, ”ഇതെന്താ പലവട്ടമായല്ലോ ഇവിടെയിങ്ങനെ കയറി ഇറങ്ങുന്നു, എന്താ പ്രശ്‌നം” എന്ന് ചോദിച്ചു’; പ്രവാസജീവിതത്തിലെ മറക്കാനാവാത്ത ആ ആറുമാസം- ഇരിങ്ങത്ത് സ്വദേശി അബ്ദുള്ള എഴുതുന്നു

1978ല്‍ എന്റെ 19ാം വയസിലാണ് ഒരുനൂറ് പ്രതീക്ഷകളുമായി ഞാന്‍ ഖത്തറിലേക്കെത്തുന്നത്. അന്നത്തെക്കാലത്തെ ഒട്ടുമിക്ക മലയാളി യുവാക്കളെയും പോലെ പുറംനാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കണണെന്ന ആഗ്രഹത്തോടെയാണ് ഞാനും ഇവിടംവിട്ടത്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്ന ഒരു നാട്ടുകാരന്‍ വഴിയാണ് വിസ സംഘടിപ്പിച്ചത്. പലതും വിറ്റുപെറുക്കിയാണ് വിസയ്ക്കുള്ള പണം കണ്ടത്തിയത്. ഇന്നത്തെപ്പോലെ രാവിലെ വീട്ടില്‍ നിന്ന്

വിദേശത്തുനിന്നും ജോലി നഷ്ടപ്പെട്ടെത്തിയ ആളാണോ? പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ സ്വയം തൊഴിലിന് വായ്പ ലഭിക്കും- യോഗ്യതകള്‍ ഇവയാണ്

കോഴിക്കോട്: പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്ടസുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ വായ്പ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55

”മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്ന് ഭാര്യയും മക്കളും ആവര്‍ത്തിച്ചു” പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഹൃദയം പൊള്ളിക്കുന്ന അനുഭവം പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി

ഒരു കുടുംബത്തിന്റെ എല്ലാ ആഗ്രഹങ്ങളുടെയും ബാധ്യതകളുടെയും ചുമലിലേറ്റി അറബ് നാട്ടിലെത്തുന്ന മലയാളികളില്‍ ചിലരെങ്കിലും സ്വപ്‌നങ്ങളില്‍ പാതി ബാക്കിയാക്കി ചേതനയറ്റാണ് നാട്ടിലേക്ക് മടങ്ങുന്നത്. ചേതനയറ്റ ചിലരെ നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമശ്ശേരി നടത്തുന്ന ശ്രമങ്ങളും അദ്ദേഹത്തിന്റെ ജീവിതവും ഏറെ ചര്‍ച്ചയായിരുന്നു. തന്റെ ജീവിതത്തിലെ അത്തരം അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ജോലി സ്ഥലത്ത് മരിച്ച പ്രവാസിയുടെ മൃതദേഹം

സന്ദര്‍ശകരില്ലാത്ത മരണവീടുകള്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ? അത്തരം എത്രയോ മരണനേരങ്ങള്‍ ഈ മരുഭൂമിയില്‍ കഴിഞ്ഞിരിക്കുന്നു | സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു

ഷഹനാസ് തിക്കോടി നാട്ടിലെ പ്രിയപ്പെട്ടവരുടെ വിയോഗവാർത്ത പ്രവാസമണ്ണിൽ നിന്നും അറിയേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖാർദ്ര നിമിഷങ്ങൾ വിവരണാതീതമാണ് . ഏതൊരു പ്രവാസിക്കും ഇത്തരം ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരാറുണ്ട്. തൊഴിലിടങ്ങളിലെ സങ്കീർണ്ണതകൾക്കിടയിൽ പൊടുന്നനെ എത്തുന്ന ദുഃഖ വാർത്തകളും പേറി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവരും ഇക്കൂട്ടത്തിൽ ഏറെയുണ്ട്. ഇവിടങ്ങളിൽ താങ്ങും തണലുമായി ഒരു പക്ഷെ സഹമുറിയന്മാർ (ഒപ്പം

ഖത്തറില്‍ പ്രവാസിയായിരുന്ന പയ്യോളി തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു

പയ്യോളി: ഖത്തറില്‍ പ്രവാസിയായിരുന്ന തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു ഷാഹിര്‍. രോഗമുക്തനായതോടെ വീണ്ടും ഖത്തറില്‍ എത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് സി.എച്ച് പാലിയേറ്റിവ് സെന്ററിലായിരുന്നു അന്ത്യം. ദോഹയിലെ

ബപ്പൻകാട് ചന്ത, ഓൾഡ് മാർക്കറ്റ് റോഡിലെ വൈകുന്നേര നടത്തം, പഴയ സ്റ്റാന്റിലെ റജുല ബുക് സ്റ്റാൾ…; ഒട്ടും മങ്ങാത്ത കോവിൽക്കണ്ടി ഓർമ്മകൾ പങ്കുവയ്ക്കുന്നു, കൊയിലാണ്ടിക്കാരനായ സയ്യിദ് ഹിഷാം സഖാഫ്

സയ്യിദ് ഹിഷാം സഖാഫ് സ്വന്തം നാട്, മറ്റേതൊരു നാടും പോലെ വെറുമൊരു ഭൂപ്രകൃതി അല്ലെന്നും അതൊരു വികാരവും അനുഭൂതിയുമാണെന്നും തിരിച്ചറിയാൻ പലപ്പോഴും ആ നാട് വിട്ടു മറ്റൊരിടത്തു ജീവിക്കണം. അങ്ങനെ, കൊയിലാണ്ടിയെ ഓർമ്മകളിൽ അയവിറക്കിയും സ്വപ്നങ്ങളിൽ തലോടിയും ദുബായ് ജീവിതം ആരംഭിച്ചിട്ട് എട്ട് വർഷത്തോളമായി. നാടിനെക്കുറിച്ചുള്ളതോ നാട്ടിൽ നടക്കുന്നതോ ആയ തീരെച്ചെറിയ വാർത്തകൾ പോലും പ്രവാസികൾക്ക്

യാത്രയയക്കാന്‍ രണ്ട് ജീപ്പ് നിറയെ ആളുകള്‍, കണ്ണീരോടെ ഉറ്റവരുടെ കൈവീശലുകൾ; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും മുന്നേയുള്ള കാലത്തെ ഗൾഫ് യാത്രകളുടെ ഓർമ്മകളെഴുതുന്നു യൂസുഫ് കുറ്റിക്കണ്ടി

യൂസുഫ് കുറ്റിക്കണ്ടി ഏകദേശം മുപ്പത് വർഷങ്ങൾക്കു മുമ്പാണ്, 1990 കാലഘട്ടം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്ന കൊച്ചു നഗരത്തിലെ ന്യൂ ഹോട്ടലിന്റെ മുന്നിൽ നിന്നും അക്ബർ ട്രാവൽസിന്റെ ബസ് കൊയിലാണ്ടി മുതൽ അന്നത്തെ ബോംബെ വരെയുള്ള യാത്രയ്ക്ക് തെയ്യാറായി നിൽക്കുന്നു. അന്നെനിക്ക് പതിനെട്ട് വയസ്സ്. ബസ്സിൽ തീർത്തും  അപരിചിതരായ കുറേ പേരുണ്ട്. എന്നെപ്പോലെ അറബിപ്പൊന്ന് മോഹിച്ച്

നാൽപ്പത്തിയൊന്ന് വർഷത്തിന് ശേഷം മണലാരണ്യത്തിന് വിട; തറമ്മൽ അബ്ദുൽ സലാം പ്രവാസ ജീവിതത്തോട് വിട പറയുന്നു

അരിക്കുളം: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും നാട്ടിലും വിദേശത്തും സമുഹിക സാസ്കരിക രംഗത്തും നിറ സാനിധ്യവുമായ തറമ്മൽ അബ്ദുൽ സലാം നാൽപ്പത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ഇതോടെ 1980 ൽ ആരംഭിച്ച തൻ്റെ പ്രവാസ ജീവിതത്തിനാണ് അദ്ദേഹം തീരശീല വീഴ്ത്തുന്നത്. കാരയാട്, അരിക്കുളം മേഖലകളിലും സമീപപ്രദേശങ്ങളിലുമെല്ലാം വീട് നിർമ്മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം