നാൽപ്പത്തിയൊന്ന് വർഷത്തിന് ശേഷം മണലാരണ്യത്തിന് വിട; തറമ്മൽ അബ്ദുൽ സലാം പ്രവാസ ജീവിതത്തോട് വിട പറയുന്നു


അരിക്കുളം: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും നാട്ടിലും വിദേശത്തും സമുഹിക സാസ്കരിക രംഗത്തും നിറ സാനിധ്യവുമായ തറമ്മൽ അബ്ദുൽ സലാം നാൽപ്പത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ഇതോടെ 1980 ൽ ആരംഭിച്ച തൻ്റെ പ്രവാസ ജീവിതത്തിനാണ് അദ്ദേഹം തീരശീല വീഴ്ത്തുന്നത്.

കാരയാട്, അരിക്കുളം മേഖലകളിലും സമീപപ്രദേശങ്ങളിലുമെല്ലാം വീട് നിർമ്മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കയ്യോപ്പ് ചാർത്തിയ വ്യക്തിയാണ് അബ്ദുൽ സലാം. ഇല്ലാത്തവർക്ക് സ്വന്തം കയ്യിൽ നിന്ന് നൽകുന്നതിനോടപ്പം മറ്റുള്ളവരിൽ നിന്ന് സംഘടിപ്പിച്ച് നൽകുന്നതിലും അദ്ദേഹത്തിൻ്റെ ആത്മർത്ഥമായ പ്രവർത്തനം ഉണ്ടായിരുന്നു.

നാൽപ്പത്തിയൊന്ന് വർഷം മുമ്പ് ആദ്യമായി ദുബായിൽ ഹൗസ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച അബ്ദുൽ സലാം പിന്നിട് സൗദി അറേബ്യ, ബഹ്റെെൻ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മലബാർ ഗോൾഡ് ഇൻ്റർനാഷണൽ എം.ഡി ഷംലാൽ അഹമ്മദിൻ്റെ കൂടെയാണ് അദ്ദേഹം നിലവിൽ ജോലി ചെയ്യുന്നത്.

ജൂലായ് നാലിന് പ്രവാസ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങും. സ്വന്തം ജീവിതത്തോടപ്പം മറ്റുള്ളവരുടെ ജീവിതവും ഉയർത്താൻ അദ്ദേഹം ആത്മർത്ഥമായി പരിശ്രമിച്ചിരുന്നു. അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത് നാട്ടിലെ പാവങ്ങൾക്ക് വലിയ നഷ്ടമാണെങ്കിലും ഇനിയുള്ള കാലം നാട്ടിൽ നിന്ന് സാമുഹ്യ-ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമാകും എന്ന് അദ്ദേഹം പറയുന്നു.

പ്രവാസി കാരയാട് സംഘടനയുടെ പ്രസിഡൻ്റായും പ്രവാസി റിലീഫ് സെൽ തറമ്മൽ, പ്രവാസി തറമ്മൽ – കണ്ണീര് ഒപ്പാം, കൈകോർക്കാം തുടങ്ങിയ സംഘടനകളുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിക്കുന്നു. വിവിധ പ്രവാസി സംഘടനകൾ വിപുലമായ യാത്രയപ്പാണ് അദ്ദേഹത്തിന് നൽകുന്നത്.