വിദേശത്തുനിന്നും ജോലി നഷ്ടപ്പെട്ടെത്തിയ ആളാണോ? പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ സ്വയം തൊഴിലിന് വായ്പ ലഭിക്കും- യോഗ്യതകള്‍ ഇവയാണ്


കോഴിക്കോട്: പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്ടസുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ വായ്പ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി പരമാവധി 20 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.

താല്‍പര്യമുള്ള അപേക്ഷകര്‍ അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടുക. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2767606, 9400068511.